വീട്ടിലെ ടിവി റീചാർജ് ചെയ്തുകൊടുത്തില്ല; മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ മരിച്ചു

New Update
F

ഹരിപ്പാട്: വീട്ടിലെ ടിവി റീചാർജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ചു ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ മരിച്ചു. ഹരിപ്പാട് മുട്ടം എവിളയിൽ ബാബു-കല ദമ്പതികളുടെ മകൻ കാർത്തിക്ക് ആണ് മരിച്ചത്.

Advertisment

കാർത്തിക് അമ്മയോട് ടിവി റീചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വൈകുന്നേരമേ റീചാർജ് ചെയ്തു തരാൻ സാധിക്കു എന്ന് അമ്മ മറുപടി കൊടുത്തു. ഉടൻതന്നെ കാർത്തിക്ക് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

ഉടൻ തന്നെ കാർത്തികിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അത്യാസന്ന നിലയിലായിരുന്നു. ചികിത്സയിൽ ഇരിക്കെ വെള്ളിയാഴ്ച രാത്രിയോടെയാണ് മരിച്ചത്. മുട്ടം എഥീന സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്.

Advertisment