കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കനാലില്‍ വീണു; വയനാട്ടിൽ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

New Update
G

കല്‍പ്പറ്റ: പനമരം പരക്കുനിയില്‍ രണ്ടര വയസ്സുകാരന്‍ കനാലില്‍ വീണു മരിച്ചു. മഞ്ചേരി ഷംനാജ്-ഷബാന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹയാന്‍ ആണ് മരിച്ചത്. വീടിനു സമീപത്ത് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കനാലില്‍ വീഴുകയായിരുന്നു.

Advertisment

ഒഴുക്കില്‍പ്പെട്ട ഹയാനെ വീടിനു സമീപത്ത് നിന്നും അന്‍പത് മീറ്ററോളം ദൂരെ നിന്നാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

 

Advertisment