സന്തോഷം നിറയേണ്ട വിവാഹ വീട് നിമിഷനേരം കൊണ്ട് മരണവീടായി; മാഹിയിൽ മകളുടെ വിവാഹ ദിവസം പിതാവിന് ദാരുണാന്ത്യം

New Update
G

മാഹി: മകളുടെ വിവാഹ ദിവസം പിതാവിന് ദാരുണാന്ത്യം. മാഹി കുഞ്ഞിപ്പള്ളി വി കെ ഹൗസിൽ നീലോത്ത് ഫസൽ (57) ആണ് കുഴഞ്ഞു വീണ് മരിച്ചത്.

Advertisment

വ്യാഴാഴ്ച രാവിലെ 11 മണിക്കായിരുന്നു മകൾ നെസ് ഫസലിൻ്റെയും, കണ്ണൂർ സ്വദേശി മുബഷിർ ബഷീറിൻ്റെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.എന്നാൽ വീട്ടിലെത്തിയ വരനെയും ബന്ധുക്കളെയും സ്വീകരിക്കുന്നതിനിടയിൽ ഫസൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മാഹി ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒടുവിൽ ഫസലിന്റെ ജ്യേഷ്ഠ സഹോദരനാണ് വിവാഹം നടത്തികൊടുത്തത് പിന്നീടാണ് മരണ വിവരം പുറത്തുവിട്ടത്. സന്തോഷം നിറയേണ്ട വിവാഹ വീട് നിമിഷനേരം കൊണ്ട് മരണവീടായി മാറി.

ഫസലിന്റെ ഭാര്യ : വി കെ വാഹിദ ഫസർ. മക്കൾ: നിസവാ, നെസ. മരുമക്കൾ: അബൂബക്കർ, മുബഷിർ. സഹോദരങ്ങൾ: മറിയു, മൂസക്കുട്ടി, ആരിഫ, നൗഫൽ, ഫാത്തിമ, പരേതയായ സുബൈദ. 

Advertisment