Advertisment

11 മാസമായി ശമ്പളം കിട്ടാത്തതിൽ കടുത്ത നിരാശ, പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനി ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ

New Update
H

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ എറണാകുളം ഇരുമ്പനത്തെ ട്രാക്കോ കേബിൾ കമ്പനി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് കാളങ്ങാട്ട് റോഡ് കൈരളി നഗറിൽ താമസിക്കുന്ന പി. ഉണ്ണിയാണ് (54) മരിച്ചത്.

Advertisment

ട്രാക്കോ കേബിൾ കമ്പനിയിൽ 11 മാസമായി ശമ്പളം കിട്ടാത്തതിന്റെ വിഷമത്തിലായിരുന്നു ഉണ്ണിയെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു. 11 മാസമായി കമ്പനിയില്‍ ശമ്പളം പൂര്‍ണമായും മുടങ്ങിയിരിക്കുകയാണെന്ന് ജീവനക്കാര്‍ പറഞ്ഞു.

മൃതദേഹം തൃക്കാക്കര സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Advertisment