/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അനന്യ (17) ആണ് മരിച്ചത്. വൈകിട്ട് 6.30 ഓടെയാണ് സംഭവം.
കുട്ടിയുടെ റൂമിൽ നിന്ന് ആത്മഹത്യ കുറിപ്പ് ഒന്നും നിലവിൽ പൊലീസിന് ലഭിച്ചിട്ടില്ല. ഇന്ന് പ്ലസ് ടു പരീക്ഷ ആരംഭിച്ച ദിവസമാണ്. പരീക്ഷ പേടിയാണോ കുട്ടിയുടെ മരണ കാരണം എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സ്ഥലത്ത് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കൊണ്ടുപോയി.
അതേസമയം, തിരുവനന്തപുരത്ത് മരുതന്‍കുഴിയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. രാവിലെ വീടിന്റെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ഇന്ന് ഉച്ചയ്ക്ക് പരീക്ഷ തുടങ്ങാനിരിക്കെയാണു സംഭവം. ദര്‍ശനീയം വീട്ടില്‍ രതീഷ്, രാജലക്ഷ്മി ദമ്പതികളുടെ ഏക മകന്‍ ദര്‍ശന്‍ (17) ആണ് മരിച്ചത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us