മലപ്പുറം: കിണറ്റില്‍ വീണ് ഭിന്നശേഷിക്കാരനായ കുട്ടി മരിച്ചു. ചുങ്കത്തറ കൂട്ടപ്പാടി കാരാട്ടുചാലില്‍ അജുവദ് (10) ആണ് മരിച്ചത്. ചുങ്കത്തറ മദര്‍ വെറോണിക്ക സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
ശിഹാബ് - ലുബിന ദമ്പതികളുടെ മകനാണ്. പിതാവിനൊപ്പം കിടക്കുകയായിരുന്ന കുട്ടി എഴുന്നേറ്റ് പോയപ്പോഴാണ് അബദ്ധത്തിൽ കിണറ്റില്‍ വീണത്.
മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സഹോദരന്‍: അജാസ്.