കളിക്കുന്നതിനിടെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് വീണു. കോഴിക്കോട്ട് ഏഴു വയസുകാരന് ദാരുണാന്ത്യം

New Update
D

കോഴിക്കോട്: കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. നല്ലളം കീഴ് വനപാടം എംപി ഹൗസില്‍ മുഹമ്മദ് ഹാജിഷ് - ആയിശ ദമ്പതികളുടെ മകന്‍ ഇവാന്‍ ഹൈബല്‍ (7) ആണ് മരിച്ചത്.

Advertisment

ചൊവ്വാഴ്ച വൈകിട്ട് 8 മണിയോടെ ഇരിങ്ങല്ലൂരിലെ ബില്‍ഡിങ്ങിലാണ് അപകടം. കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ കയറിയ കുട്ടി ഏഴാം നിലയില്‍നിന്നു താഴേക്ക് വീഴുകയായിരുന്നു.

ശബ്ദം കേട്ട് ഓടി എത്തിയ സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.