തൃശൂരില്‍ പനി ബാധിച്ച് മരിച്ചയാള്‍ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

New Update
pay

തൃശൂര്‍: തൃശൂരില്‍ പനി ബാധിച്ചു മരിച്ചയാള്‍ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. അതിരപ്പിള്ളി വാഴച്ചാലിലാണ് സംഭവം.വാഴച്ചാല്‍ ഉന്നതിയിലെ രാമന്‍(45) ആണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്.

Advertisment

കഴിഞ്ഞ 22നാണ് രാമന്‍ മരിച്ചത്.തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഡോക്ടര്‍ക്ക് പേവിഷബാധ സംശയം തോന്നിയിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. രാമന് എങ്ങനെയാണ് പേവിഷബാധ ഏറ്റത് എന്നത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. മൃതദേഹം സംസ്‌കരിച്ചു

Advertisment