പാലക്കാട്: തച്ചനാട്ടുകര 14 വയസുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ആരോപണവുമായി ബന്ധുക്കള്‍.
ഒന്‍പതാം ക്ലാസുകാരി ആശിര്‍നന്ദ തൂങ്ങി മരിക്കാന്‍ കാരണം സ്‌കൂളിലെ മാനസിക പീഡനമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മാര്‍ക്ക് കുറഞ്ഞപ്പോള്‍ ക്ലാസ് മാറ്റിയിരുത്തി. ഇതില്‍ ആശിര്‍നന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞു.
ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്‌കൂളിനെതിരാണ് ആരോപണം. ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക്ക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആശിര്‍നന്ദ.