തൃശ്ശൂര്‍: ചെറുതുരുത്തിയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. ചെറുതുരുത്തി പുതുശ്ശേരി പുതുപ്പാടം ഓങ്ങനാട്ട് തൊടി വീട്ടില്‍ 52 വയസ്സുള്ള ആമിനയാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ആടിന് പുല്ല് പറിക്കാനായി ആള്‍താമസമില്ലാത്ത കാട് പിടിച്ചു കിടക്കുന്ന വീടിന്റെ ചുമരില്‍ പടര്‍ന്ന വള്ളി പിടിച്ചു വലിക്കുന്നതിനിടെ ചുമര്‍ ഇടിഞ്ഞ് ആമിനയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
ഉടന്‍ തന്നെ പ്രദേശവാസികള്‍ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.