അറ്റകുറ്റപണിയ്ക്കിടെ പള്ളി മേല്‍ക്കൂരയില്‍ നിന്നു വീണ് കൈക്കാരനു ദാരുണാന്ത്യം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. അപകടം കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയില്‍

New Update
aadA

കോട്ടയം: അറ്റകുറ്റപണിയ്ക്കിടെ പള്ളി മേല്‍ക്കൂരയില്‍ നിന്നു വീണു കൈക്കാരനു ദാരുണാന്ത്യം. അപകടത്തില്‍ രണ്ട് പേര്‍ക്കു പരുക്കേറ്റു. കുറുപ്പന്തറ കുറുപ്പംപറമ്പില്‍ ജോസഫ് (ഔസേപ്പച്ചന്‍,58) ആണു മരിച്ചത്. 

Advertisment

അസാം സ്വദേശികളായ  ലോഗോണ്‍ കിഷ്‌കു (30) റോബി റാം സോറന്‍ (21) എന്നിവര്‍ക്കാണു പരുക്കേറ്റത്. പന്തല്‍ പണിക്കാരാണ് ഇവര്‍. ഇന്നലെ ഉച്ചയ്ക്ക് കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിലാണു സംഭവം. 

പള്ളിയുടെ മേല്‍ക്കൂരയില്‍ അറ്റകുറ്റപ്പണികള്‍ക്കായി കയറിയതായിരുന്നു മൂന്നുപേരും. മേല്‍ക്കൂരയിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ പിടിവിട്ട് ഇവര്‍ താഴെ വീഴുകയായിരുന്നു. 

മേല്‍ക്കൂര നീക്കുന്നതിനിടെ ഉണ്ടായ തകരാറാണ് അപകടത്തിനു കാരണമെന്ന് കടുത്തുരുത്തി പോലീസ് പറഞ്ഞു. അപകടത്തില്‍പ്പെട്ട മൂന്നു പേരെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജോസഫിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

Advertisment