/sathyam/media/media_files/2025/07/30/new-project-89-1-2025-07-30-14-39-28.jpg)
തൃശ്ശൂർ: ഗർഭിണിയായ യുവതിയ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വെള്ളാംങ്ങല്ലൂർ കാരുമാത്ര നെടുങ്കോണം വലിയകത്ത് നൗഫലിൻറെ ഭാര്യ ഫസീല (23) യെയാണ് ഭർതൃവീട്ടിൽ ചൊവ്വാഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഭർത്താവ് നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡനം നടന്നു എന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. രണ്ടാമതും ഗർഭിണിയായതിനെ തുടർന്നായിരുന്നു പീഡനമെന്നാണ് ആരോപണം.
മുൻപും യുവതിക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു. രണ്ടു മാസങ്ങൾക്കു മുൻപ് പ്രശ്നമുണ്ടാവുകയും അത് പരിഹരിക്കുകയും ചെയ്തതാണ്. യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച വിവരം ഭർത്താവിൻറെ കുടുംബം മറച്ചുവച്ചു.
മർദ്ദനം നേരിട്ട വിവരം യുവതി അമ്മയോട് വാട്സ്ആപ്പ് സന്ദേശമായി അയച്ചിരുന്നു. ഭർത്താവ് ഇന്നലെ രാത്രി ആശുപത്രിയിൽ എത്തി തനിക്ക് തെറ്റ് പറ്റിപ്പോയി എന്ന് സമ്മതിച്ചിരുന്നു. യുവതിയെ ചവിട്ടി എന്ന കാര്യം ഭർത്താവ് തങ്ങളോട് പറഞ്ഞുവെന്നും ബന്ധു വെളിപ്പെടുത്തി.