കോഴിക്കോട് പതങ്കയത്ത് ഒഴുക്കില്‍പെട്ടു കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

New Update
student-died

കോഴിക്കോട്: പതങ്കയത്ത് ഒഴുക്കില്‍പെട്ടു കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. നാലാം ദിവസം നടത്തിയ തെരച്ചിലിലാണ് മഞ്ചേരി കച്ചേരിപ്പടി സ്വദേശി അലന്‍ അഷറഫിന്റെ മൃതദേഹം ലഭിച്ചത്.

Advertisment

അപകടം നടന്ന സ്ഥലത്തിന്റെ 100 മീറ്റര്‍ താഴെ ചെക്ക് ഡാമിന്റെ സമീപത്തു നിന്നാണ് 16കാരന്റെ മൃതദേഹം കിട്ടിയത്. ഞായറാഴ്ചയാണ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അലന്‍ പതങ്കയത്ത് എത്തിയത്. തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെകാണാതാവുകയായിരുന്നു.

ഫയര്‍ഫോഴ്‌സും താലൂക്ക് ദുരന്ത നിവാരണ സേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Advertisment