തേയില വെട്ടുന്ന യന്ത്രത്തിന്റെ നിയന്ത്രണം നഷ്ടമായി, ഇടുക്കിയിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

New Update
vijay sankar

ഇടുക്കി: തേയില വെട്ടുന്ന യന്ത്രത്തിന്റെ നിയന്ത്രണം നഷ്ടടപ്പെട്ട് തോട്ടം തൊഴിലാളി മരിച്ചു. ഇടുക്കി സൂര്യനെല്ലി ഗുണ്ടുമല ഡിവിഷനിലെ വിജയ് ശേഖര്‍(52) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.

Advertisment

നിയന്ത്രണം വിട്ട യന്ത്രം വിജയ് ശേഖറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശാന്തന്‍പാറ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Advertisment