/sathyam/media/media_files/2025/08/30/1000228511-2025-08-30-19-46-14.jpg)
പാലക്കാട്: പന്നിക്കെണിയിൽനിന്നും ഷോക്കേറ്റ് പാലക്കാട് ചെർപ്പുളശേരിയിൽ അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രഞ്ജിത്ത് പ്രാമാണികാണ് മരിച്ചത്. കാറൽമണ്ണ പുളിഞ്ചോട് മേഖലയിലെ വാഴ കൃഷിയിൽ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കാറ്റായിരുന്നു അപകടം.
വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. പുളിഞ്ചോട് സ്വദേശി സന്തോഷിന്റെ കൃഷിയിടം പാട്ടത്തിനെടുത്ത് വാഴ കൃഷി നടത്തുന്ന പ്രദേശവാസി പ്രഭാകരൻ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റായിരുന്നു മരണം.
പരിശോധനയിൽ സമീപത്തെ മറ്റൊരു പറമ്പിലെ വൈദ്യുതി ലൈനിൽ നിന്ന് കൃഷിയിടത്തിലെ കമ്പിവേലിയിലേക്ക് വൈദ്യുതി എത്തിച്ചാണ് കെണി നിർമിച്ചിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ പ്രഭാകരൻ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്.