New Update
/sathyam/media/media_files/2025/08/31/1000229813-2025-08-31-14-56-27.webp)
തൃശൂർ: ബസിൽ കുഴഞ്ഞുവീണ യാത്രക്കാരി മരിച്ചു. അന്തിക്കാട് കുറ്റിമാവ് സ്വദേശി വന്നേരി വീട്ടിൽ ഗോപാലന്റെ മകൾ ലീന (56) ആണ് മരിച്ചത്.
Advertisment
ഞായറാഴ്ച രാവിലെയാണ് സംഭവം. കുറ്റുമാവിൽനിന്ന് സ്വകാര്യ ബസിൽ കയറിയ ലീനയ്ക്ക് അന്തിക്കാട് ആൽ സെന്ററിൽ വച്ചാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
കണ്ടക്ടറും ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരും ചേർന്ന് ലീനയ്ക്ക് വെള്ളം നൽകി. ഇതേ ബസിൽ തന്നെ ഇവരെ കാഞ്ഞാണിയിലെ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.