/sathyam/media/media_files/2026/01/10/hus-wife-death-2026-01-10-21-00-14.jpg)
ഇടുക്കി: ഉപ്പുതറയില്‍ യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയെന്ന് സംശയിച്ചിരുന്ന ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ എം.സി കവല സ്വദേശി മലേക്കാവില്‍ സുബിനെയാണ് വീടിന് സമീപത്തെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് രജനിയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം സുബിനെ കാണാതായതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്നുള്ള തെരച്ചിലിലാണ് വീടിന് ഏകദേശം 500 മീറ്റര്‍ അകലെയുള്ള സ്ഥലത്ത് സുബിന്റെ മൃതദേഹം കണ്ടെത്തിയത്.
ഒരു മാസം മുമ്പാണ് സുബിനും കുടുംബവും ഇവിടെ താമസത്തിനെത്തിയത്. ഇരുവര്‍ക്കും ഇടയില്‍ വഴക്കുകള്‍ പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവ ദിവസം വൈകിട്ട് സ്‌കൂളില്‍ നിന്നെത്തിയ ഇളയ കുട്ടിയാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടത്. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us