/sathyam/media/media_files/2025/12/12/gireesh-2025-12-12-19-11-21.jpg)
പ്രതി ഗിരീഷ്, കൊല്ലപ്പെട്ട നാഗി, കരിയ, കാവേരി
വയനാട്: ഒരു കുടുംബത്തിലെ നാലുപേരെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി മാനന്തവാടി ആറ്റിമല ഉന്നതിയിലെ എ.കെ.ഗിരീഷിന് (38) വധശിക്ഷയും 10,000 രൂപ പിഴയും.
വീരാജ്പേട്ട രണ്ടാം അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് കോടതി ജഡ്ജി എസ്. നടരാജാണ് ശിക്ഷ വിധിച്ചത്. കർണാടകയിലെ കുടക് പൊന്നംപേട്ട് ബേഗൂർ ബാലുഗോഡ് പ്രദേശത്തെ, ആദിവാസികളായ കരിയ, ഗൗരി, നാഗി , കാവേരി എന്നിവരെയായിരുന്നു പ്രതി വെട്ടിക്കൊന്നത്.
നാഗിയുടെ മൂന്നാമത്തെ ഭർത്താവാണ് പ്രതിയായ ഗിരീഷ്. ഒരു വർഷമായി ഇരുവരും ഒന്നിച്ചു താമസിച്ചു വരികയായിരുന്നു. ഇതിനിടെ നാഗി തന്‍റെ രണ്ടാമത്തെ ഭർത്താവായിരുന്ന സുബ്രഹ്മണിയെ വീണ്ടും വിവാഹം കഴിച്ചതിലെ വൈരാഗ്യമാണ് കൂട്ടകൊലപാതകത്തിലേക്ക് നയിച്ചത്.
2025 മാർച്ച് 27 ന് രാത്രിയായിരുന്നു സംഭവം. സംഭവ ദിവസം പ്രതി നാഗിയുമായി വഴക്കുണ്ടാക്കുകയും മൂർച്ചയുള്ള ആയുധമുപയോഗിച്ച് വെട്ടുകയുമായിരുന്നു. അക്രമം തടയാനെത്തിയ നാഗിയുടെ മുത്തച്ഛൻ കരിയ, മുത്തശി ഗൗരി, രണ്ടാനമ്മ കാവേരി എന്നിവരെയും വെട്ടിക്കൊല്ലുകയായിരുന്നു. തൊട്ടടുത്ത ദിവസം
പൊന്നംപേട്ട് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി. മൂന്നു മാസത്തിനിടെ വിരാജ്പേട്ട് രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു.
ഗോണിക്കൊപ്പ സർക്കിൾ ഇൻസ്പെക്ടർ ശിവരാജ് ആർ മുധോളിന്‍റ് നേതൃത്വത്തിലെ അന്വേഷണ സംഘത്തിൽ ഹെഡ്കോൺസ്റ്റബിൾ കണ്ണെ ബാൽ, കെ.എ. അബ്ദുൾ മജീദ്, ഹേമലത റായി, ഗോണിക്കൊപ്പൽ സർക്കിൾ ഇൻസ്പെക്ടർ ഓഫീസിലെ ജീവനക്കാർ എന്നിവരുമുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us