ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി

സമീപത്തെ വീട്ടിൽ ശുചീകരണം നടത്താനെത്തിയ പ്രദേശവാസിയാണ് ഈ കാഴ്ച ആദ്യം കാണുകയും പോലീസിനെ അറിയിക്കുകയും ചെയ്തത്

New Update
Death

കൊല്ലം: ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി. കൊല്ലം മൈനാഗപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ള (55) ആണ് മരിച്ചത്. മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

Advertisment

 രാധാകൃഷ്ണപിള്ളയുടെ മൃതദേഹം ഷെഡിനുള്ളിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ നായ്ക്കൾ വലിച്ചു പുറത്തിട്ട നിലയിലായിരുന്നു. 

സമീപത്തെ വീട്ടിൽ ശുചീകരണം നടത്താനെത്തിയ പ്രദേശവാസിയാണ് ഈ കാഴ്ച ആദ്യം കാണുകയും പോലീസിനെ അറിയിക്കുകയും ചെയ്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment