കേരളത്തിന്റെ കാര്യത്തില്‍ വിഷമമുണ്ട്. അമീബിക് മസ്തിഷ്‌ക ജ്വരം വര്‍ധിക്കുന്നു: ശശി തരൂര്‍

മറ്റെന്തെങ്കിലും പരിഹാരം കണ്ടെത്തുന്നത് വരെ കുളങ്ങളിലിറങ്ങരുതെന്നാണ് ഡോക്ടർമാരുടെ നിർദേശം. അത് ഗൗരവമായി മുഖവിലക്കെടുക്കണം.'' തരൂർ പറഞ്ഞു.

New Update
Untitledtrsign

 ന്യൂഡൽഹി: കേരളത്തിൽ വർധിച്ചുവരുന്ന അമീബിക് മസ്തിഷ്‌ക ജ്വര കേസുകളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ.

Advertisment

കേരളത്തിന്റെ കാര്യത്തിൽ വല്ലാത്ത വിഷമമുണ്ട്. കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ നീന്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

''വളരെ വിഷമമുണ്ടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കെട്ടിക്കിടക്കുന്ന കുളങ്ങളിൽ നീന്തിയതിലൂടെ ധാരാളമാളുകൾക്ക് വൈറസ് പിടിപെട്ടിരിക്കുന്നു.

മറ്റെന്തെങ്കിലും പരിഹാരം കണ്ടെത്തുന്നത് വരെ കുളങ്ങളിലിറങ്ങരുതെന്നാണ് ഡോക്ടർമാരുടെ നിർദേശം. അത് ഗൗരവമായി മുഖവിലക്കെടുക്കണം.'' തരൂർ പറഞ്ഞു.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 19 പേർ മരിച്ചതിനെത്തുടർന്ന് പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കേണ്ടതുണ്ട് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

കുട്ടികളും മുതിർന്നവരുമടക്കം 9 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്.

അതേസമയം, കെട്ടിക്കിടക്കുന്നതോ ഒഴുക്കുള്ളതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം.

അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല.

 തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണം.

Advertisment