പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ചിട്ടും അവഗണന. വയനാടിന് 260 കോടി മാത്രം അനുവദിച്ച കേന്ദ്രസർക്കാർ നടപടിക്ക് എതിരെ പ്രിയങ്ക ഗാന്ധി

ഉരുൾപൊട്ടൽ തകർത്ത വയനാട്ടിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 260.56 കോടിരൂപയുടെ സഹായമാണ് കഴിഞ്ഞ ദിവസം കേന്ദ്രം അനുവദിച്ചത്.

New Update
priyanka gandhi

ന്യൂഡല്‍ഹി: വയനാടിന് 260 കോടി മാത്രം അനുവദിച്ച കേന്ദ്രസർക്കാർ നടപടിക്ക് എതിരെ പ്രിയങ്ക ഗാന്ധി എംപി.

Advertisment

പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ചിട്ടും ജനങ്ങൾക്ക് ലഭിച്ചത് അവഗണന മാത്രം. മനുഷ്യരുടെ ദുരിതങ്ങളെ രാഷ്ട്രീയ അവസരമായി കാണരുതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

'പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുശേഷം, വീടും, ഉപജീവനമാർഗവും, പ്രിയപ്പെട്ടവരും നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങൾ അർത്ഥവത്തായ സഹായം പ്രതീക്ഷിച്ചിരുന്നു. പകരം അവർക്ക് ലഭിച്ചത് അവഗണനയാണ്.

ദുരിതാശ്വാസവും പുനരധിവാസവും രാഷ്ട്രീയത്തിന് അതീതമായി ഉയരണം. മനുഷ്യന്റെ കഷ്ടപ്പാടുകളെ ഒരു രാഷ്ട്രീയ അവസരമായി കണക്കാക്കാൻ കഴിയില്ല, വയനാട്ടിലെ ജനങ്ങൾ നീതി, പിന്തുണ, അന്തസ്സ് എന്നിവയിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല'- പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

ഉരുൾപൊട്ടൽ തകർത്ത വയനാട്ടിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 260.56 കോടിരൂപയുടെ സഹായമാണ് കഴിഞ്ഞ ദിവസം കേന്ദ്രം അനുവദിച്ചത്.

 കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് തുക അനുവദിച്ചത്. 2219 കോടിയായിരുന്നു സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്.

260 കോടി ഒന്നിനും തികയില്ലെന്ന് റവന്യൂ മന്ത്രിയും എല്ലാത്തിനോടും കേന്ദ്രസര്‍ക്കാരിന് നിഷേധാത്മക സമീപനമാണെന്ന് വിദ്യാഭ്യാസ മന്ത്രിയും വിമര്‍ശനം ഉയര്‍ത്തിയിരുന്നു

Advertisment