New Update
/sathyam/media/media_files/2025/10/05/photos501-2025-10-05-13-35-33.jpg)
ഡൽഹി: ലഡാക്ക് വെടിവെപ്പിൽ ജുഡീഷ്യൻ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് സന്ദേശവുമായി സോനം വാങ് ചുക്ക്. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് താൻ ജയിലിൽ തുടരുമെന്ന് സോനം വ്യക്തമാക്കി.
Advertisment
ഇന്നലെ സോനത്തെ അഭിഭാഷകനും സഹോദരനും ജയിലിൽ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദേശം പങ്കുവെച്ചത്. അതെസമയം ലഡാക്കിലെ സംഘടനകളെ ചർച്ചയിലേക്ക് എത്തിക്കാൻ കേന്ദ്രം ശ്രമം തുടരുകയാണ്.
എന്നാൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന മുൻനിലപാട് ആവർത്തിക്കുകയാണ് സംഘടനകൾ. ഇതിനിടെ സോനം വാങ്ചുക്കിന്റെ ഭാര്യ നൽകിയ ഹേബിയസ്കോപ്പസ് ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും.