/sathyam/media/media_files/2025/01/31/jRHoEHVrhrHpVEKeXVye.jpg)
ന്യൂഡൽഹി: ദേശീയപാത 66ന്റെ ഉദ്ഘാടനം ജനുവരിയില്‍ നടക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
450 കിലോമീറ്ററിലേറെ പാതയുടെ നിർമാണം പൂർത്തിയായിട്ടുണ്ടെന്നും ഉദ്ഘാടനത്തിന് കേന്ദ്ര ​ഗതാ​ഗത മന്ത്രി നിതിൻ ഗഡ്കരി കേരളത്തിൽ എത്തുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എൻഎച്ച് 66 ന്റെ 16 റീച്ചുകളുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടന്നു. ഒരു എലെവേറ്റഡ് ഹൈവേ നിർമിക്കാൻ നിതിൻ ഗഡ്കരി നിർദേശം നൽകിയിട്ടുണ്ട്. ഗ്രീൻഫീൽഡ് ഹൈവേ നിർമാണ ഉദ്ഘാടനം കേന്ദ്രമന്ത്രി ജനുവരിയിൽ നടത്തും.
ചില കരാറുകാർ ഉഴപ്പ് കാണിക്കുന്നുണ്ട്. അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. സർക്കാരിന്റെ നയം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതിന് ഇതുമൊരു കാരണമാണെന്ന് മന്ത്രി പറഞ്ഞു.
ടോൾ പിരിവിന്റെ കാര്യത്തിൽ നിയമപരമല്ലാത്ത ഒരു കാര്യവും അനുവദിക്കില്ലെന്നും കരാറുകാരുടെ അനാസ്ഥയും തൊഴിലാളികളുടെ കുറവും പരിഹരിക്കാൻ കർക്കശ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.