/sathyam/media/media_files/2025/10/11/bullet-train-2025-10-11-22-55-51.png)
ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ആഗസ്റ്റിൽ ആരംഭിക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്.
ബുള്ളറ്റ് ട്രെയിനുകൾക്കായുള്ള ട്രാക്കുകളുടെയും ഇലക്ട്രിക് വയറിങ്ങിന്റെയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ജാപ്പനീസ് മന്ത്രി നകാനോ ഗുജറാത്ത് സന്ദർശിച്ച് പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്തുവെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു.
12 സ്റ്റേഷനുകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള മുംബൈ അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴി 508 കിലോമീറ്ററാണ് സർവീസ് നടത്തുക.
മുംബൈ (ബാന്ദ്ര കുർള കോംപ്ലക്‌സ്), താനെ, വിരാർ, ബോയിസർ, വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വദോദര, ആനന്ദ്/നാദിയാദ്, അഹമ്മദാബാദ്, സബർമതി എന്നിവിടങ്ങളിലാണ് ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനുകളുള്ളത്.
2029 ഡിസംബറോടെ മുഴുവൻ പദ്ധതിയും പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ റെയിൽവേ മന്ത്രി പറഞ്ഞിരുന്നു. 2028ഓടെ താനെ വരെ ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നീട്ടുമെന്നും 2029ഓടെ മുംബൈയിൽ എത്തുമെന്നും റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു.