കാനഡയുടെ വിദേശകാര്യ മന്ത്രി അനിതാ ആനന്ദ് ഇന്ത്യയിലെത്തി. വ്യാപാരം, നിക്ഷേപം, തൊഴിലവസരങ്ങൾ എന്നിവയെക്കുറിച്ച് ചർച്ചകൾ നടക്കും

'ഈ സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

New Update
photos(197)

ന്യൂഡൽഹി: കാനഡയുടെ വിദേശകാര്യ മന്ത്രി അനിതാ ആനന്ദ് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി.

Advertisment

വിമാനമാർഗ്ഗം ഡൽഹിയിലെത്തിയ മന്ത്രിയെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ നേരിട്ടെത്തി സ്വീകരിച്ചു. ഈ സന്ദർശനത്തിനിടെ, നാളെ വിദേശകാര്യ മന്ത്രി ജയശങ്കർ, കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 


ഈ കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം, തൊഴിലവസരങ്ങൾ എന്നിവയെക്കുറിച്ച് പ്രധാന ചർച്ചകൾ നടക്കും.


കൂടാതെ, ഇരുരാജ്യങ്ങൾക്കുമിടയിലെ നിക്ഷേപം, തൊഴിലവസരങ്ങൾ, സാമ്പത്തിക ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനായി മുംബൈയിൽ വെച്ച് കാനഡയിലേയും ഇന്ത്യയിലേയും കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.

കാനഡ മന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ, 'ഈ സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തും.

ഇന്ത്യ-കാനഡ ബന്ധങ്ങളിലെ പോസിറ്റീവായ വളർച്ച കൂടുതൽ മുന്നോട്ട് കൊണ്ടുപോകും' എന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ സന്ദർശനത്തിന് ശേഷം കാനഡ മന്ത്രി അനിതാ ആനന്ദ് സിംഗപ്പൂരിലേക്കും ചൈനയിലേക്കും യാത്ര തിരിക്കും.

Advertisment