പിഎം ശ്രീ. ബിനോയ്‌ വിശ്വം മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചതായി ഡി.രാജ.മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കും

ഇന്ത്യൻ വിദ്യാഭ്യാസ സംമ്പ്രദായത്തെ സ്വകാര്യ വത്കരിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്

New Update
d raja.jpg

ഡൽഹി: പിഎം ശ്രീയിൽ ബിനോയ്‌ വിശ്വം മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചതായി സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. ധാരണ പത്രം പിൻവലിക്കണം എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും ഡി.രാജ പറഞ്ഞു.

Advertisment

സിപിഐ നിലപാടിൽ മാറ്റമില്ല. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്തു. പിഎം ശ്രീ എൻഇപിയുടെ ഭാഗം, ഇത് അംഗീകരിക്കാനാകില്ല എന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനിച്ചു. 

സർക്കാർ ധാരണ പത്രം പിൻവലിക്കാൻ തയ്യാറാകണം. പുത്തൻ വിദ്യാഭ്യാസ നയത്തിന് സിപിഐ എതിരാണ്. 

ഇന്ത്യൻ വിദ്യാഭ്യാസ സംമ്പ്രദായത്തെ സ്വകാര്യ വത്കരിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിനുമേലുള്ള അധികാരം പൂർണമായും കേന്ദ്ര സർക്കാരിൻ്റെ കീഴിൽ കൊണ്ടുവരാനാണ് എൻഇപിയിലൂടെ ലക്ഷ്യം വെക്കുന്നത്. 

മന്ത്രിസഭയിൽ നിന്ന് വിട്ട് നിൽക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും ഡി.രാജ മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisment