ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം. സമവായത്തിൽ സന്തോഷമെന്ന് സുപ്രീംകോടതി, വിസി നിയമനം അംഗീകരിച്ചു

സുപ്രീംകോടതി വിസിമാരെ നിയമിക്കും എന്നറിയിച്ചതോടെയാണ് സർക്കാരും ഗവർണറും ഒത്തുതീർപ്പിലെത്തിയത്.

New Update
supreme court

ഡൽഹി: ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം അംഗീകരിച്ച് സുപ്രീംകോടതി. 

Advertisment

സർക്കാരും ഗവർണ്ണറും സമവായത്തിൽ എത്തിയതിൽ കോടതിക്ക് സന്തോഷമെന്ന് ജസ്റ്റിസ് ജെ ബി പർദ്ദിവാല അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 

ഭാവിയിലും ചർച്ചയിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി നീരീക്ഷിച്ചു. 

വിസി നിയമനത്തിൽ കടുംപിടിത്തം തുടർന്ന സർക്കാരും ഗവർണറും ഒടുവിൽ ഒരേസ്വരത്തിൽ സമവായത്തിൻ്റെ വിവരം കോടതിയെ അറിയിച്ചു. 

സുപ്രീംകോടതി വിസിമാരെ നിയമിക്കും എന്നറിയിച്ചതോടെയാണ് സർക്കാരും ഗവർണറും ഒത്തുതീർപ്പിലെത്തിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ നിയമനം നടത്തിയ കാര്യം ഗവർണർ സുപ്രീംകോടതിയെ അറിയിച്ചു. 

യോഗ്യതയുള്ളവരെ അല്ലേ ഇരുസർവകലാശാലകളിലും നിയമിച്ചത് എന്ന കോടതിയുടെ ചോദ്യത്തോട് അതെ എന്നാണ് ഗവർണ്ണറുടെയും സർക്കാരിന്റെയും അഭിഭാഷകർ മറുപടി നൽകിയത്. 

മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് സമവായം ഉണ്ടായതെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി കോടതിയിൽ വ്യക്തമാക്കി. 

ഗവർണ്ണറാണ് മുഖ്യമന്ത്രിയെ ചർച്ചയ്ക്കായി വിളിച്ചതെന്നും അറ്റോണി ജനറൽ വിശദീകരിച്ചു. തർക്കം പരിഹരിച്ചതിൽ സന്തോഷം ഉണ്ടെന്ന് ജസ്റ്റിസ് ജെ ബി പർദ്ദിവാല പറഞ്ഞു.

Advertisment