New Update
/sathyam/media/media_files/2025/12/18/untitled-design115-2025-12-18-21-06-22.png)
ന്യൂഡൽഹി: മേഘാലയ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസാകും. സുപ്രീംകോടതി കൊളീജിയമാണ് കേന്ദ്രസർക്കാരിന് ശുപാർശ നൽകിയത്.
Advertisment
നിലവിലെ കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് നിതിൻ ജാംദാർ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലാണ് ശുപാർശ. കൊൽക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമെൻ സെൻ 1991 ലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്.
2011 ഏപ്രിൽ 13-ന് കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായി. ഇൗ വർഷം ആഗസ്തിലാണ് മേഘാലയ ചീഫ് ജസ്‌റ്റിസ് ആയി നിയമിക്കപ്പെട്ടത്.
2027 ജൂലൈ 27വരെ കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി അദ്ദേഹത്തിന് കാലാവധിയുണ്ട്. മഹാരാഷ്‌ട്ര സ്വദേശിയായ ജാംദാർ കഴിഞ്ഞ വർഷം സെപ്‌റ്റംബറിലാണ് ചീഫ് ജസ്‌റ്റിസായി കേരളത്തിൽ ചുമതലയേറ്റത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us