/sathyam/media/media_files/2025/12/20/img61-2025-12-20-19-04-14.png)
ന്യുഡൽഹി: കേന്ദ്രസർക്കാറിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരേയും മാധ്യമസ്ഥാപനങ്ങളേയും ലക്ഷ്യമിട്ട് ഹിന്ദുത്വ ശക്തികൾ നേതൃത്വം നൽകുന്ന 'ഓപ് ഇന്ത്യ' ന്യൂസ് വെബ്‌സൈറ്റ്.
2023 നും 2025 നും ഇടക്ക് ഇത്തരത്തിലുള്ള 314 വാർത്തകളാണ് ഇവർ വെബ്‌സൈറ്റിൽ നൽകിയത്. 2025 ജനുവരിക്കും സെപ്റ്റംബറിനും ഇടയിൽ ഇത്തരത്തിലുള്ള 91 വാർത്തകളാണ് ഇവർ പ്രസിദ്ധീകരിച്ചത്.
അതിൽ 43 എണ്ണം രാജ്യത്തെ പ്രമുഖരായ അഞ്ച് മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ളതാണ്. 32 വാർത്തകൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെ വ്യാപകമായ സൈബർ ആക്രമണമാണ് ഇവർക്കെതിരെ ഉണ്ടായത് എന്നും റിപ്പോർട്ടേഴ്‌സ് വിത്ത് ഔട്ട് ബോർഡേഴിന്റെ റിപ്പോർട്ടിൽ ഉണ്ട്.
മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ വേട്ടക്കാരുടെ പട്ടികയിലാണ് ആർഎസ്എഫ് 'ഓപ് ഇന്ത്യ'യെ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിദ്വേഷ പ്രചാരകർക്ക് പരസ്യം നിഷേധിക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി നിരവധി പരസ്യധാതാക്കൾ ഓപ് ഇന്ത്യക്ക് പരസ്യം നൽകുന്നത് അവസാനിപ്പിച്ചുവെങ്കിലും ഗുഗിൾ അഡ് സെൻസിൽ നിന്നുള്ള വരുമാനം ഇപ്പോഴും ഓപ് ഇന്ത്യ വെബ്‌സൈറ്റിന് ലഭിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us