വിസ സേവനങ്ങള്‍ ഒരറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവച്ച് ബംഗ്ലാദേശ്. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് എല്ലാ നടപടികളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതെന്ന് നോട്ടീസ്

വിദ്യാര്‍ഥി നേതാവും ഇന്‍ക്വിലാബ് മോര്‍ച്ച വക്താവുമായ ഷരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 

New Update
img(74)

ന്യൂഡല്‍ഹി: കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ നിര്‍ത്തിവച്ച് ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍. ബംഗ്ലാദേശിലെ ചിറ്റഗോങ് അസിസ്റ്റന്റ് ഹൈക്കമ്മീഷനില്‍ നിന്നുള്ള വിസ സര്‍വ്വീസ് ഒരറിയിപ്പുണ്ടാകുന്നത് വരെ നിറുത്തി വയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണിത്. 

Advertisment

വിദ്യാര്‍ഥി നേതാവും ഇന്‍ക്വിലാബ് മോര്‍ച്ച വക്താവുമായ ഷരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 


ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് എല്ലാ കോണ്‍സുലര്‍, വിസ സേവനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു എന്നാണ് ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ ഓഫീസ് നോട്ടീസിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.


ഞായറാഴ്ച ചാറ്റോഗ്രാം നഗരത്തിലെ ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്റര്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഇവിടെ മണിക്കൂറുകളോളം സംഘര്‍മുണ്ടായതിനെത്തുടര്‍ന്നാണ് ഇന്ത്യ നടപടി സ്വീകരിച്ചത്.

Advertisment