ശബരിമല സ്വർണക്കൊള്ള; കെ.പി ശങ്കരദാസിന്‍റെ ഹർജി സുപ്രിംകോടതി തള്ളി

അതേസമയം കേസിൽ അന്വേഷണത്തിന് ആറാഴ്ച കൂടി ഹൈക്കോടതി സമയം അനുവദിച്ചു.

New Update
1001537067

ഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസിന്‍റെ ഹരജി സുപ്രിംകോടതി തള്ളി.

Advertisment

ഇതേ വിഷയത്തിൽ മറ്റൊരു ഹരജിയിൽ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്.

തന്‍റെ ഭാഗം കേൾക്കാതെയാണെന്ന് പരാമർശമെന്ന് ശങ്കരദാസ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സ്വർണക്കൊള്ളയിൽ ബോർഡ് അംഗം എന്ന നിലയിൽ ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

വലിയ ക്രമക്കേടാണ് നടന്നതെന്നും സുപ്രീം കോടതി അറിയിച്ചു.

 2019ലെ ബോർഡ് മെമ്പർമാരായ ശങ്കർദാസ്, എൻ.വിജയകുമാർ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും ഇവർക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ലെന്നും എന്നായിരുന്നു കോടതിയുടെ ചോദ്യം.

മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.

അതേസമയം കേസിൽ അന്വേഷണത്തിന് ആറാഴ്ച കൂടി ഹൈക്കോടതി സമയം അനുവദിച്ചു.

കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും. അന്ന് എസ്ഐടി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും.

Advertisment