New Update
/sathyam/media/media_files/2026/01/06/sonia-gandhi-2026-01-06-12-31-16.jpg)
ന്യൂഡൽഹി: സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്നുള്ള പ്രശ്നങ്ങൾ മൂലമാണ് സോണിയയെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Advertisment
ഡൽഹിയിലെ തണുപ്പും വായുമലിനീകരണവും ശ്വാസതടസത്തിനിടയാക്കി എന്നാണ് ഡോക്ടർമാർ പറയുന്നത്.
സോണിയ സുഖമായിരിക്കുന്നുവെന്നും ചെസ്റ്റ് ഫിസിഷ്യന്റെ നിരീക്ഷണത്തിലാണെന്നും അധികൃതർ പറഞ്ഞു. വിട്ടുമാറാത്ത ചുമയുടെ പ്രശ്‌നമുണ്ട്.
തിങ്കളാഴ്ച വൈകുന്നേരമാണ് അവരെ അഡ്മിറ്റ് ചെയ്തത്. ആശങ്കാജനകമായ സാഹചര്യമില്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും അധികൃതർ പറഞ്ഞു.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കാരണം ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഡൽഹിയിലെ തണുത്ത കാലാവസ്ഥയും മലിനീകരണവും ശ്വാസകോശ സംബന്ധിയായ ആസ്ത്മ വഷളാക്കിയതായി സർ ഗംഗാ റാം ആശുപത്രി ചെയർമാൻ അജയ് സ്വരൂപ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us