/sathyam/media/media_files/2026/01/13/1001556449-2026-01-13-11-28-25.jpg)
ഡൽഹി : കേരളത്തിൽ ഇക്കുറി അധികാരം പിടിച്ചേ അടങ്ങൂ എന്ന വാശിയിലാണ് കോൺഗ്രസ് .
ഇടതു മുന്നണിക്കൊപ്പമുള്ള കേരളാ കോൺഗ്രസ് (എം) നെ യു ഡി എഫ് പാളയത്തിലെത്തിക്കാനുള്ള നീക്കമാണ്. കോൺഗ്രസ് നടത്തുന്നത്.
ക്രൈസ്തവ വോട്ട് ബാങ്ക് പൂർണ്ണമായും ഒപ്പം നിർത്താൻ കേരള കോൺഗ്രസ് (എം) നെ കൂടി യുഡിഎഫ് പാളയത്തിലെത്തിച്ചാൽ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ .
എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഈ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത് .
കോൺഗ്രസ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചില്ലെങ്കിലും സോണിയാ ഗാന്ധി ജോസ് കെ. മാണിയുമായി ടെലിഫോൺ സംഭാഷണം നടത്തിയെന്ന വിവരം പുറത്ത് വരുന്നുണ്ട്.
ജോസ് . കെ മാണി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന കേന്ദ്ര സർക്കാരിനെതിരായ സമരത്തിൽ പങ്കെടുക്കാത്തതും മുന്നണി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നുണ്ട്.
കേരളാ കോൺഗ്രസ് യു.ഡി.എഫിനൊപ്പം ചേരുന്നതിന് പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും അനുകൂലമാണ് .
നിലവിൽ ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് എം നെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ യുഡിഎഫിൽ അനുകൂല സാചര്യമാണ്. ഇനി തീരുമാനമെടുക്കേണ്ടത് ജോസ് . കെ. മാണിയാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us