കേന്ദ്ര ഫണ്ട്‌ വാങ്ങിയെടുക്കാൻ സംസ്ഥാന സർക്കാരിന് അറിയില്ല. പല പദ്ധതികളിലായി 43 കോടി ഇനിയും വിനിയോഗിക്കാനുണ്ടെന്ന് : കേന്ദ്രമന്ത്രി ജോർജ് കുര്യൻ

2012,13 വർഷത്തിൽ 33000കോടി ആയിരുന്നു ആകെ വക ഇരുത്തിയത്.162 രൂപ ആയിരുന്നു അന്ന് കൂലി. 36 ൽ നിന്ന് 125 ദിവസമായി വർദ്ധിപ്പിച്ചു. പാവപ്പെട്ടവർക്ക് വേണ്ടിയുള്ള പദ്ധതിയാണ് ഇതെന്ന് ജോർജ് കുര്യൻ പറഞ്ഞു.

New Update
george kurien

ഡൽഹി: കേന്ദ്ര ഫണ്ട്‌ വാങ്ങിയെടുക്കാൻ സംസ്ഥാന സർക്കാരിന് അറിയില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പല പദ്ധതികളിലായി 43 കോടി ഇനിയും വിനിയോഗിക്കാനുണ്ട്. 

Advertisment

59 കോടിയുടെ യൂട്ടിലൈസേഷൻ സർട്ടിഫിക്കേറ്റ് കിട്ടിയിട്ടില്ല. നൂനപക്ഷ ക്ഷേമതിനായി 2022 ന് ശേഷം വിനിയോഗിക്കാതെ കിടന്നത് 199 കോടി രൂപയാണെന്നും ജോർജ് കുര്യൻ പറഞ്ഞു.


കേന്ദ്രസർക്കാരിന് എതിരായ യുഡിഎഫ് സമരത്തെ ജോർജ് കുര്യൻ വിമർശിച്ചു. യുഡിഎഫ് സമരം നടത്തിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്ന് അദേഹം ആരോപിച്ചു. 


ഇന്ന് ലോക്ഭവന്റെ മുന്നിൽ യുഡിഎഫ് വിബി ജി-റാം ജി നിയമത്തിനെതിരെ സമരം നടത്തി. ഇന്നലെ എൽഡിഎഫ് സമരം നടത്തിയിരുന്നു. മോദി വരുന്നതിന് മുൻപ് ഒരു വർഷം 36 തൊഴിൽ ദിനം മാത്രം ആയിരുന്നു കേരളത്തിൽ. 

2012,13 വർഷത്തിൽ 33000കോടി ആയിരുന്നു ആകെ വക ഇരുത്തിയത്.162 രൂപ ആയിരുന്നു അന്ന് കൂലി. 36 ൽ നിന്ന് 125 ദിവസമായി വർദ്ധിപ്പിച്ചു. പാവപ്പെട്ടവർക്ക് വേണ്ടിയുള്ള പദ്ധതിയാണ് ഇതെന്ന് ജോർജ് കുര്യൻ പറഞ്ഞു.


സംസ്ഥാനങ്ങൾ 40 ശതമാനം വഹിക്കുന്നത് തൊഴിലാളികൾക്ക് വേണ്ടി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇതിൽ അഴിമതി നടന്നിരുന്നു. 


ഇനി മുതൽ തൊഴിലാളികളുടെ അക്കൗണ്ടലേക്ക് ആയിരിക്കും പണം എത്തുക. വിളവെടുപ്പ് സമയത്ത് പരമാവധി 60 ദിവസം വരെ തൊഴിലാളികളെ വിട്ട് നൽകുന്നതിന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കേരള കോൺഗ്രസ് എം എൽഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങളോടും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രതികരിച്ചു. അനന്തം അജ്ഞാതം അവർണ്ണനീയം എന്നാണ് ജോർജ് കുര്യന്റെ പ്രതികരണം. 

തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് അത്തരം വിവരങ്ങൾ സാങ്കല്പികം മാത്രമാണെന്നും സ്ഥാനാർത്ഥികളെ പാർട്ടി തീരുമാനിക്കുമെന്നും ജോർജ് കുര്യൻ മറുപടി നൽകി.

Advertisment