ആഭ്യന്തര സംഘർഷം നടക്കുന്ന ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാർ ഇന്ന് അർദ്ധരാത്രിയോടെ രാജ്യത്ത് മടങ്ങിയെത്തും. മടങ്ങിയെത്തുന്നവരിൽ ഭൂരിഭാ​ഗവും വിദ്യാർത്ഥികൾ

സ്വന്തം നിലയിലാണ് ഇന്ത്യൻ പൗരന്മാർ മടങ്ങി എത്തുന്നത്. പതിവ് ഷെഡ്യൂൾ ചെയ്തിട്ടുള്ള വിമാന സർവീസുകളിൽ ആണ് ഇന്ത്യയിലേക്കുള്ള മടക്കം.

New Update
iran protests

ന്യൂഡൽഹി: ആഭ്യന്തര സംഘർഷം നടക്കുന്ന ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാർ ഇന്ന് അർദ്ധരാത്രിയോടെ രാജ്യത്ത് മടങ്ങിയെത്തും. മടങ്ങിയെത്തുന്നവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾ ആണെന്നെന്ന് എന്നാണ് വിവരം.

Advertisment

ഇറാനിലെ ഇന്ത്യൻ പൗരന്മാരോട് ഇറാൻ വിടണമെന്ന് ഇന്ത്യൻ എംബസി നേരത്തെ നിർദേശം നൽകിയിരുന്നു. 

ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നുമാണ് നിർദേശം. സംഘർഷം നടക്കുന്ന മേഖലകൾ ഒഴിവാക്കി വേണം യാത്ര ചെയ്യാനെന്നും പൗരന്മാരോട് എംബസി നിർദേശിച്ചിരുന്നു.

ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും പാസ്‌പോർട്ടുകൾ, ഐഡികൾ എന്നിവയുൾപ്പെടെയുള്ള യാത്രാ, ഇമിഗ്രേഷൻ രേഖകൾ കൈവശം വയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതുസംബന്ധിച്ച എന്തെങ്കിലും സഹായത്തിന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും ഇന്ത്യൻ എംബസി നിർദേശത്തിൽ പറയുന്നു

പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉള്ള സ്ഥലങ്ങൾ ഒഴിവാക്കണമെന്നും ഇറാനിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണമെന്നും എന്തെങ്കിലും സംഭവവികാസങ്ങൾക്കായി പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും ആവർത്തിച്ച് നിർദ്ദേശത്തിൽ പറയുന്നു.