/sathyam/media/media_files/2026/02/02/1001633194-2026-02-02-13-59-35.webp)
ന്യൂഡൽഹി: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തിൽ സുപ്രീംകോടതിയിൽ ഹരജി.
കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹരജി.
വിഷയത്തിൽ സുപ്രീം കോടതി ഇടപെടൽ വേണമെന്നാവശ്യം.
കഴകം നിയമനം പാരമ്പര്യാവകാശമാണോ, കഴകം ജോലി ആചാരപരമായ പ്രവൃത്തിയാണോ എന്നതിൽ ഹൈക്കോടതി തീരുമാനം എടുത്തിരുന്നില്ല.
ഇത് സിവിൽ കോടതിയിൽ ഉന്നയിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്.
ചേര്‍ത്തല സ്വദേശി അനുരാഗിന്റെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.
ക്ഷേത്രത്തിലെ കഴകക്കാരനായി ഈഴവ സമുദായാംഗത്തെ നിയമിക്കാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
കെ.എസ് അനുരാഗിന്റെ നിയമനവുമായി മുന്നോട്ട് പോകാന്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കുകയും ചെയ്തിരുന്നു.
ഈഴവ സമുദായാംഗമായ കെ.എസ്.അനുരാഗിനെ, കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായി നിയമിച്ച ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടപടിയിൽ ഹൈക്കോടതി ഇടപെട്ടില്ല.
ഇതോടെ ചേർത്തല സ്വദേശി അനുരാഗിൻ്റെ നിയമനവുമായി ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിന് മുന്നോട്ടുപോകാം എന്നായി.
കഴകം നിയമനം പാരമ്പര്യ അവകാശമാണെന്ന തന്ത്രി കുടുംബത്തിൻ്റെ വാദം കോടതി പരിഗണിച്ചില്ല. ഇക്കാര്യത്തിൽ, സിവിൽ കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശിച്ചു.
അന്തിമ തീരുമാനം സിവിൽ കോടതിയുടെ ഉത്തരവിന് വിധേയമാകുമെന്നും, ഉത്തരവിൽ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
റാങ്ക് ലിസ്റ്റിലെ ഒന്നാം സ്ഥാനക്കാരനായ തിരുവനന്തപുരം സ്വദേശി ബാലുവിനെയാണ് കഴകക്കാരനായി ആദ്യം ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നിയമിച്ചത്.
എന്നാല്‍ തന്ത്രിമാരുടെ നിസ്സഹകരണത്തെ തുടര്‍ന്ന് ബാലു രാജിവെച്ചിരുന്നു. ഇതോടെയാണ്, റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥനക്കാരനായ അനുരാഗിന് ബോര്‍ഡ് നിയമന ശുപാര്‍ശ നല്‍കിയത്.
പിന്നാലെ, തന്ത്രി കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us