കോൺഗ്രസ് പ്രചാരണ സമിതിയുടെ ചെയർമാനായി ചെന്നിത്തല. ബെന്നി ബഹനാൻ പ്രകടനപത്രിക ചെയർമാൻ

എല്ലാ സാമുദായിക-മഹിളാ-യുവ സമവാക്യങ്ങളും പുലർത്തിയാണ് നിയമനം.

New Update
chennithala

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കും. കോൺഗ്രസ് പ്രചാരണക്കമ്മിറ്റി ചെയർമാനായി രമേശ് ചെന്നിത്തലയെ എഐസിസി നിയോഗിച്ചു. 

Advertisment

പ്രചാരണ കമ്മിറ്റിയുടെ സഹഅധ്യക്ഷൻ ഡോ. ശശി തരൂരും കൺവീനർ ഷാഫി പറമ്പിലുമാണ്. ഹൈബി ഈഡൻ, റോഡി എം ജോൺ, സിആർ മഹേഷ്, മാത്യു കുഴൽനാടൻ, രമ്യ ഹരിദാസ്, എം ലിജു, ദീപ്തി മേരി വർഗീസ് എന്നിവരാണ് ക്യാംപെയ്ൻ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

എല്ലാ സാമുദായിക-മഹിളാ-യുവ സമവാക്യങ്ങളും പുലർത്തിയാണ് നിയമനം. ബെന്നി ബഹനാൻ എംപി.യാണ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക ചെയർമാൻ. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് സഹചെയർമാൻ. എംപിമാരായ ഡീൻ കുര്യാക്കോസും ജെബി മേത്തറും അംഗങ്ങളാണ്.

അതേസമയം, ഞായറാഴ്ച കൊച്ചിയിൽ ചേരാനിരുന്ന കെപിസിസി നേതൃയോഗം മാറ്റിവെച്ചു. യോഗം തിങ്കളാഴ്ച തിരുവനന്തപുരത്ത് കെപിസിസി ഓഫീസിൽ ചേരും. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം. നിയമസഭാ തെരരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളാണ് അജണ്ട.

Advertisment