കേരളം എന്നാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി. സാംസ്ക്കാരിക നായകർ പ്രധാനമന്ത്രിയെ കേരളത്തിൻ്റെ നന്ദി അറിയിക്കുന്നത് ചരിത്രം. കേരള മാറി കേരളമാകുമ്പോഴും നേട്ടം മോദിക്ക് തന്നെ

മധുസൂദനൻ നായർ,ശ്രീകുമാരൻ തമ്പി,ജോർജ് ഓണക്കൂർ എന്നിവർ മോദിയുമായി കൂടിക്കാഴ്ച നടത്തും.

New Update
kerala

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിപറയാൻ കേരളത്തിൽ നിന്നും സാംസ്‌കാരിക നായകർ ഡൽഹിയിൽ എത്തി.

Advertisment

കേരള മാറ്റി കേരളം എന്നാക്കിയതിൽ നന്ദി പറയാനാണ് സാഹിത്യകാരന്മാർ എത്തിയത് . മധുസൂദനൻ നായർ,ശ്രീകുമാരൻ തമ്പി,ജോർജ് ഓണക്കൂർ എന്നിവർ മോദിയുമായി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രിയുടെ വസതിയിൽ 12.30 നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. നേരത്തെ പിണറായി മന്ത്രി സഭയാണ് കേരള എന്നത് കേരളം എന്നാക്കാൻ പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിനെ സമീപിച്ചത്.

പിന്നാലെ സംസ്ഥാന മന്ത്രിസഭാ പ്രമേയത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേരള മാറ്റി കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. 

കേന്ദ്ര മന്ത്രി സഭ അനുമതി നൽകിയതോടെയാണ് ഔദ്യോഗികമായി കേരള എന്ന പേര് കേരളം എന്നാക്കുന്നത് . ഈ സാഹചര്യത്തിലാണ് സാഹിത്യ - സാംസ്കാരിക നായകർ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നത്.

Advertisment