മുതലാളിയോട് മാത്രം കൂറ് കാട്ടിയാൽ മതി സഹജീവികളായ തൊഴിലാളികളോട് കൂറ് വേണ്ട. ജമാ അത്തെ ഇഫ്താറിനു സംഘാടകനായി കെയുഡബ്ല്യുജെ സെക്രട്ടറി. ഡൽഹി മലയാളി ഹൽഖയുടെ റമദാൻ സുഹൃദ് സംഗമം ആണ് ജമാഅത്തെ ഇസ്ലാമിയോട് കൂറുകാട്ടാനുള്ള അവസരമായി കേരള പത്ര പ്രവർത്തക യൂണിയൻ നേതാവ് മാറ്റിയത്

ഡൽഹിയിൽ ജമാ അത്തെ ഇസ്ലാമി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലേക്ക് മാധ്യമ പ്രവർത്തകർക്ക് ഉൾപ്പെടെ ക്ഷണക്കത്ത് അയച്ചത് കെയുഡബ്ല്യുജെ ഡൽഹി ഘടകം സെക്രട്ടറിയായ ധനസുമോദാണ്.

New Update
1374130-kuwj

ഡൽഹി : മാധ്യമം തൊഴിൽ സമരത്തിൻ്റെ പശ്ചാത്തലത്തിൽ ജമാ അത്തെ ഇസ്ലാമിയുടെ ഇഫ്താറുകൾ ബഹിഷ്കരിക്കാനുള്ള കെയുഡബ്ല്യുജെ ആഹ്വാനം തിരിച്ചടിച്ചു. '

Advertisment

കോഴിക്കോട് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ കെയുഡബ്ല്യുജെ നേതാക്കൾ ഉൾപ്പെടെ നിരവധി അംഗങ്ങൾ പങ്കെടുത്തത് സംഘടനയ്ക്ക് ക്ഷീണമായി. കൂടാതെ ഇഫ്താർ ബഹിഷ്കരണ ആഹ്വാനം സംഘപരിവാർ അജൻഡയാണെന്ന വിമർശനവും സംഘടനയ്ക്ക് ഉള്ളിൽ നിന്നുയർന്നു.

ഡൽഹിയിൽ ജമാ അത്തെ ഇസ്ലാമി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലേക്ക് മാധ്യമ പ്രവർത്തകർക്ക് ഉൾപ്പെടെ ക്ഷണക്കത്ത് അയച്ചത് കെയുഡബ്ല്യുജെ ഡൽഹി ഘടകം സെക്രട്ടറിയായ ധനസുമോദാണ്. മീഡിയ വൺ ബ്യൂറോ ചീഫ് കൂടിയായ ധനസുമോദ് സംഘടനയുടെ താൽപര്യം മറന്നു സ്ഥാപന മാനേജ്മെൻ്റിൻ്റെ സംഘാടകനായി മാറി.

മനസും വയറും നിറച്ച് പോകാം നമ്മുടെ ഇഫ്താർ ആണ് എന്ന് പറഞ്ഞ് കൊണ്ടാണ് ഡൽഹി മലയാളി ഹൽഖ യുടെ റമദാൻ സുഹൃദ് സംഗമം എന്ന ഇഫ്താർ വിരുന്നിലേക്ക് എല്ലാവരേയും ക്ഷണിച്ചത്. ഈ മലയാളി ഹൽഖയ്ക്ക് ജമാ അത്തെ ഇസ്‌ലാമിയുമായി ബന്ധമില്ലെന്ന് ചിലപ്പോൾ കേരള പത്ര പ്രവർത്തക യൂണിയൻ നേതാക്കൾ പറഞ്ഞേക്കും . 

എന്നാൽ മലർവാടി മലയാളം മിഷൻ എന്താണ് എന്നൊക്കെ നേതാക്കൾ വിശദീകരിക്കേണ്ടി വരും . എന്നാലും ഈ നേതാക്കളിൽ പ്രതീക്ഷ വെച്ച് പുലർത്തുന്ന കേരള പത്ര പ്രവർത്തക യൂണിയനിലെ അംഗങ്ങളുടെ അവസ്ഥയാണ് കഷ്ട്ടം

Advertisment