New Update
/sathyam/media/media_files/2026/02/27/1531981-pkd-2026-02-27-09-35-11.webp)
ഡൽഹി: വാളയാർ ആൾക്കൂട്ട കൊലയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലപാട് കടുപ്പിക്കുകയാണ്. ചീഫ് സെക്രട്ടറി ആക്ഷൻ ടേക്കൻ റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി . രേഖകൾ തേടി പാലക്കാട് കലക്ടർക്കും എസ് പി യ്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് നോട്ടീസ് അയച്ചു.
Advertisment
എഫ് ഐ ആർ , പോസ്റ്റ്മോർട്ടം റിപ്പോർട്ട് , അറസ്റ്റ് മെമ്മോ, മൃതദേഹം വിട്ടുനൽകിയ രേഖ എന്നിവ ഹാജരാക്കണമെന്ന് കമ്മീഷൻ അയച്ച നോട്ടീസിൽ പറയുന്നു.
6 ആഴ്ചയ്ക്കുള്ളിൽ മേൽപ്പറഞ്ഞ രേഖകൾ സമർപ്പിക്കണമെന്ന് നോട്ടീസിൽ കമ്മീഷൻ വ്യക്തമാക്കുന്നു. രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കർശന നടപടിയെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗ്ലാദേശിയെന്നാരോപിച്ച് ഛത്തീസ്ഗഡ് സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ഭാഗത്ത് നിന്നും ഇടപെടലുണ്ടായത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us