ന്യൂഡൽഹി: അഴിമതിയിൽ രാജ്യത്ത് ഒന്നാം സ്ഥാനം കർണാടകയ്ക്കാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബസവരാജ് രയ്യാ റെഡ്ഡി.
കൊപ്പലിൽ റീജ്യണൽ ഇംബാലവൻസ് റിഡ്രസൽ കമ്മറ്റിയുമായി നടത്തിയ ചർച്ചയിലാണ്ലാണ് അദ്ദേഹം കോൺഗ്രസ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തൽ നടത്തിയത്.
ആരാണ് അധികാരത്തിൽ എന്നതിന് പ്രാധാന്യമില്ല, അഴിമതി പടർന്നുപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ യെൽഭൂർഗയിൽ നിന്നുമുള്ള എംഎഎൽഎ കൂടിയാണ് ബസവരാജ് രയ്യാ റെഡ്ഡി.
വിവിധ പ്രൊജക്ടുകളുടെ ഭാഗമായി നടക്കുന്ന സാധാരണ ജോലികളിൽ വലിയ അഴിമതിയാണുണ്ടാകുന്നത്.
അമ്പത് മുതൽ അറുപത് വയസ് വരെയായിരുന്നു മുമ്പ് കെട്ടിടങ്ങളുടെ ആയുസ്. ഇന്ന് അത് പത്ത് വർഷമായി മാറിയിരിക്കുന്നു.
കല്യാണ എന്ന പ്രദേശത്താണ് സംസ്ഥാനത്തെ ഏറ്റവുമധികം അഴിമതി നടക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.