എ.രാജക്ക് എംഎല്‍എയായി തുടരാം. ദേവികുളം ഉപതെരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്ത വിധി സുപ്രീംകോടതി റദ്ദാക്കി. രാജക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടെന്ന് സുപ്രീംകോടതി

സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി 2023 മാർച്ച് 20ന് ആണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്.

New Update
a raja mla

ഡല്‍ഹി: ദേവികുളം ഉപതെരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെതിരെ എ.രാജ എംഎൽഎ നൽകിയ ഹർജിയിലാണ് സുപ്രിംകോടതി വിധി ജഡ്ജിമാരായ എ.അമാനത്തുള്ള, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേസിൽ വിധി പറഞ്ഞത്. 

Advertisment

രാജക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടെന്നും എംഎൽഎ എന്ന നിലയിൽ ഇതുവരെയുള്ള എല്ലാ അനുകൂല്യങ്ങളും രാജക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം, രാജ സംവരണാര്‍ഹനല്ലെന്നും വിധിയില്‍ നിരാശയെന്നും ഡി. കുമാര്‍ പറഞ്ഞു. . തെളിവ് സഹിതം എല്ലാം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി 2023 മാർച്ച് 20ന് ആണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. നേരത്തെ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതി ഇടക്കാല സ്റ്റേ നൽകിയിരുന്നു.