ഡല്‍ഹി: കിഴക്കന്‍ മേഖല പതിറ്റാണ്ടുകളായി ആഗ്രഹിക്കുന്ന അങ്കമാലി ശബരി റെയില്‍പ്പാത യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായതായി മന്ത്രി വി അബ്ദുറഹിമാന്‍.
അടുത്ത ദിവസം തന്നെ കേന്ദ്ര വിദഗ്ധ സംഘം കേരളത്തിലെത്തും. തുടര്‍ന്ന് യോഗം ചേര്‍ന്ന് ഔദ്യോഗികമായി പ്രവൃത്തി ആരംഭിക്കും.
ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തി ആരംഭിക്കാനാണ് തീരുമാനിച്ചത്. ജൂലൈയില്‍ തന്നെ പ്രവൃത്തി ആരംഭിക്കാനാണ് കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായത്.
ശബരി റെയില്‍പ്പാത വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. കെ റെയില്‍ ചര്‍ച്ചയായില്ല. മറ്റു വിഷയങ്ങളാണ് ചര്‍ച്ചയായത്.'- അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് പറഞ്ഞു
സെമി ഹൈ സ്പീഡ് പദ്ധതി അടക്കം വിവിധ പ്രോജക്ടുകള്‍ യാഥാര്‍ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലാണ്.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് അങ്കമാലി ശബരി റെയില്‍പ്പാതയുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടായത്.
സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സില്‍വര്‍ ലൈനിന് ബദലായി ഇ ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതി കേന്ദ്രത്തിന് മുന്നിലുണ്ട്.
ഇക്കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം