പിണറായി - ഗഡ്കരി കൂടിക്കാഴ്ച ബുധനാഴ്ച. ദേശീയപാത 66 ന്റെ നിലവിലെ സ്ഥിതിയും നിര്‍മ്മാണപുരോഗതിയും ചര്‍ച്ച. ദേശീയപാത നിര്‍മാണത്തിലുണ്ടായ അപാകത സംബന്ധിച്ച ആശങ്ക അറിയിക്കും. ബദല്‍ മാര്‍ഗം എന്തു വേണമെന്നത് സംബന്ധിച്ചു സംസ്ഥാനത്തിന്റെ നിര്‍ദേശവും പങ്കുവയ്ക്കും

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജുവും ഉച്ചയ്ക്ക് നടക്കുന്ന ചര്‍ച്ചയില്‍ സംബന്ധിക്കും.

New Update
pinarayi vijayan press meet

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും.

Advertisment

ദേശീയപാത 66ന്റെ നിലവിലെ സ്ഥിതിയും, ദേശീയപാത നിര്‍മ്മാണ പുരോഗതി അടക്കമുള്ള കാര്യങ്ങളും ചര്‍ച്ചയാകും. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജുവും ഉച്ചയ്ക്ക് നടക്കുന്ന ചര്‍ച്ചയില്‍ സംബന്ധിക്കും. ദേശീയപാത 66ന്റെ കേരളത്തിലെ വികസനം ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

നിര്‍മാണത്തിന്റെ നിലവിലെ സ്ഥിതിയും ശേഷിക്കുന്ന ഭാഗത്തിന്റെ നിര്‍മാണപുരോഗതിയും ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

മലപ്പുറം കൂരിയാട് ഉള്‍പ്പെടെ ദേശീയപാത നിര്‍മാണത്തിലുണ്ടായ അപാകത സംബന്ധിച്ച ആശങ്ക അറിയിക്കും. ഇവിടെ ബദല്‍ മാര്‍ഗം എന്തു വേണമെന്നത് സംബന്ധിച്ചു സംസ്ഥാനത്തിന്റെ നിര്‍ദേശവും പങ്കുവയ്ക്കും.