രാജ്യത്ത് കോവിഡ് കേസുകള്‍ ആറായിരത്തിലേക്ക് എത്തുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രോ​ഗബാധ മൂലം മരിച്ചത് നാല് പേർ

കേരളത്തിലും രോഗ വ്യാപനം വര്‍ദ്ധിക്കുകയാണ്. കേരളത്തില്‍ ഇതുവരെ 1806 ആക്ടിവ് കേസുകള്‍ ഉണ്ട്. ഇന്നലത്തെക്കാളും 127 കേസുകളുടെ വര്‍ദ്ധനവാണ് സംസ്ഥാനത്ത് ഇന്നുണ്ടായത്.

New Update
covid india

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ആറായിരത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറില്‍ 794 കേസുകളുടെ വര്‍ദ്ധനവും നാല് മരണവും റിപ്പോര്‍ട്ട് ചെയ്തു. 

Advertisment

ഇതില്‍ രണ്ടു മരണം കേരളത്തിലാണ്. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.


രാജ്യത്ത് 5755 ആക്ടീവ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഓരോ ദിവസവും 500 ഇല്‍ അധികം കേസുകളുടെ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. ഇന്ന് രാജ്യത്താകെ 794 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 


കേരളത്തിലും രോഗ വ്യാപനം വര്‍ദ്ധിക്കുകയാണ്. കേരളത്തില്‍ ഇതുവരെ 1806 ആക്ടിവ് കേസുകള്‍ ഉണ്ട്. ഇന്നലത്തെക്കാളും 127 കേസുകളുടെ വര്‍ദ്ധനവാണ് സംസ്ഥാനത്ത് ഇന്നുണ്ടായത്.

24 മണിക്കൂറുടെ രാജ്യത്തുണ്ടായ നാല് കോവിഡ് മരണങ്ങളില്‍ ഒരു മരണം കേരളത്തിലാണ്. 59 വയസ്സുകാരനാണ് മരിച്ചത്. കേരളം കഴിഞ്ഞാല്‍ കൂടുതല്‍ ആക്റ്റീവ് കേസുകള്‍ ഉള്ളത് പശിമ ബംഗാളിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡല്‍ഹിയിലും ആണ്. 


ഈ നാല് സംസ്ഥാനങ്ങളിലും 500 നു മുകളിലാണ് ആക്റ്റീവ് കേസുകള്‍. ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം ആകെ മരണം 59 ആയി ഉയര്‍ന്നു. 


അതേസമയം രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.