ക്യാബിനുള്ളിൽ താപനില ഉയർന്നു. എയർ ഇന്ത്യ വിമാനം കൊൽക്കത്തയിൽ അടിയന്തരമായി ലാൻഡ് ചെയ്തു

വിമാനം സുരക്ഷിതമായി കൊൽക്കത്തയിൽ ലാൻഡ് ചെയ്തെന്നും നിലവിൽ പരിശോധനകൾ നടത്തിവരികയാണെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു. 

New Update
air india

ന്യൂഡൽഹി: എയർ ഇന്ത്യ ടോക്യോ -ഡൽഹി വിമാനം കൊൽക്കത്തയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ക്യാബിനകത്തെ താപനില ഉയർന്നതോടെയാണ് നിലത്തിറക്കിയത്. 

Advertisment

യാത്രക്കാർ സുരക്ഷിതരാണ്. ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിനാണ് സാങ്കേതിക പ്രശ്നമുണ്ടായത്. യാത്രക്കാർ സുരക്ഷിതർ. സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതായി എയർ ഇന്ത്യ.


വിമാനം സുരക്ഷിതമായി കൊൽക്കത്തയിൽ ലാൻഡ് ചെയ്തെന്നും നിലവിൽ പരിശോധനകൾ നടത്തിവരികയാണെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു. 


ഇന്ന് വൈകുന്നേരം ഡൽഹിയിലെത്തേണ്ട വിമാനമാണ് കൊൽക്കത്തയിൽ അടിയന്തരമായി ഇറക്കേണ്ടി വന്നത്. എഐ357 വിമാനം ടോക്കിയോയിൽ നിന്ന് ഉച്ചയ്ക്ക് 12.31നാണ് പറന്നുയർന്നത്. 

യാത്രക്കാരെ ഡൽഹിയിലെത്തിക്കാനുള്ള ബദൽ മാർ​ഗം പരിശോധിച്ചുവരികയാണെന്ന് എയർ ഇന്ത്യ അധിക‍ൃതർ അറിയിച്ചു.

Advertisment