എല്ലാ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കണം. ദേശീയ പണിമുടക്കിൽ ​കെഎസ്ആർടിസി ജീവനക്കാർ പങ്കെടുക്കില്ലെന്ന കെ ബി ​ഗണേഷ് കുമാറിന്റെ പ്രസ്താവന തള്ളി എം എ ബേബി

അതേസമയം, പണിമുടക്കിൽ കോൺ​ഗ്രസ് അടക്കമുള്ള മുഖ്യ പ്രതിപക്ഷ പാർട്ടികൾ നിലപാട് വ്യക്തമാക്കാത്തതിൽ തൊഴിലാളി സംഘടനകൾ കടുത്ത അതൃപ്തിയിലാണ്. 

New Update
M a baby

ഡൽഹി: സംയുക്ത തൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിൽ ​കെഎസ്ആർടിസി ജീവനക്കാർ പങ്കെടുക്കില്ലെന്ന ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ് കുമാറിന്റെ പ്രസ്താവന തള്ളി സിപിഎം ദേശീയ സെക്രട്ടറി എം എ ബേബി. 

Advertisment

എല്ലാ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കണമെന്നാണ് താൽപര്യമെന്നും ബേബി ദില്ലിയിൽ പറഞ്ഞു.

അതേസമയം, പണിമുടക്കിൽ കോൺ​ഗ്രസ് അടക്കമുള്ള മുഖ്യ പ്രതിപക്ഷ പാർട്ടികൾ നിലപാട് വ്യക്തമാക്കാത്തതിൽ തൊഴിലാളി സംഘടനകൾ കടുത്ത അതൃപ്തിയിലാണ്. 

ഇതേ കുറിച്ചുള്ള ചോദ്യത്തോട് അന്നം തരുന്ന കർഷകർക്കും തൊഴിലാളികൾക്കും ഒപ്പം നിൽക്കണമെന്നും, മനസിലാക്കാത്തവർ ഇനിയെങ്കിലും മനസിലാക്കേണ്ട സമയമാണിതെന്നും എം എ ബേബി വ്യക്തമാക്കി.

പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. കേന്ദ്ര സർക്കാരിൻ്റെ പുതിയ ലേബർ കോഡുകൾ പിൻവലിക്കണം എന്നതുൾപ്പെടെ 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 

Advertisment