തെറ്റായ വാഗ്ദാനങ്ങൾ നൽകി ആളുകളിൽ നിന്ന് പണം തട്ടി. പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ 40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിൽ

ഈ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയും ബുധനാഴ്ചയും ഡൽഹിയിലും മുംബൈയിലുമുള്ള നിരവധി സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
photos(9)

ന്യൂഡൽഹി: കള്ളപ്പണ കേസിൽ പ്രമുഖ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ സന്ദീപ വിർക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.  

Advertisment

ഇൻസ്റ്റാഗ്രാമിൽ 1.2 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സന്ദീപ വിർക്കിക്കുണ്ട്. സ്വയം ഒരു സംരംഭകയും നടിയുമാണെന്നാണ് ഇവർ തന്റെ ഫോളോവേഴ്സിനെ പരിചയപ്പെടുത്തിയിരുന്നത്.  


തെറ്റായ വാഗ്ദാനങ്ങൾ നൽകി ആളുകളിൽ നിന്ന് പണം തട്ടിയെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.  


ഈ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയും ബുധനാഴ്ചയും ഡൽഹിയിലും മുംബൈയിലുമുള്ള നിരവധി സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.

ആളുകളെ കബളിപ്പിച്ചാണ് സന്ദീപ സ്വത്തുക്കൾ സ്വന്തമാക്കിയതെന്ന് ഇഡി ആരോപിക്കുന്നു. 


എഫ്ഡിഎ അംഗീകാരമുള്ള സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി അവകാശപ്പെട്ടുകൊണ്ട് 'hyboocare.com' എന്ന വെബ്സൈറ്റിന്റെ ഉടമസ്ഥയായിട്ടാണ് ഇവർ സ്വയം പരിചയപ്പെടുത്തിയിരുന്നത്. 


എന്നാൽ, ഉൽപ്പന്നങ്ങൾ യഥാർത്ഥത്തിൽ നിലവിലില്ലെന്നും, വെബ്സൈറ്റിൽ യൂസർ രജിസ്ട്രേഷൻ സംവിധാനം ഇല്ലെന്നും, പേയ്മെൻ്റ് ഗേറ്റ്‌വേകൾ പ്രവർത്തിക്കുന്നില്ലെന്നും, സോഷ്യൽ മീഡിയയിൽ വലിയ സ്വാധീനമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

Advertisment