/sathyam/media/media_files/2025/03/06/KtwaM9CJ8Lc32T4zY82O.jpg)
കോട്ടയം : ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുന്ന ബില്ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കാനൊരുങ്ങുന്നത്.
എന്നാൽ, ബിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ വേട്ടയാടാൻ ലക്ഷമിട്ടുള്ളതാണെന്നാണ് ഇന്ത്യ മുന്നണി നേതങ്ങൾ ഉൾപ്പടെ ആവശ്യപ്പെടുന്നത്.
ഇ.ഡിയെ ഉപയോഗിച്ച് കള്ള കേസ് രജിസ്റ്റർ ചെയ്തു വേട്ടയാടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
പത്തു വർഷത്തിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് എംപിമാർക്കും എംഎൽഎമാർക്കും രാഷ്ട്രീയനേതാക്കൾക്കും എതിരെ രജിസ്റ്റർ ചെയ്‌തത് 193 കേസുകൾ.
ഇതിൽ തെളിയിക്കാനായത് രണ്ട് മാത്രമാണ്. രാജ്യസഭയില്‍ എ.എ റഹിം എംപിയുടെ ചോദ്യതിനു കേന്ദ്രമന്ത്രി പങ്കജ് ചൗധരി നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
കേന്ദ്രസർക്കാർ ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന ആരോപണം സ്ഥിരീകരിക്കുന്നതാണു ഈ കണക്കുകൾ.
ഒന്നാം എൻഡിഎ സർക്കാരിന്റെ കാലത്ത് ഇഡി 42 കേസെടുത്തു. രണ്ടാം എൻഡിഎ സർക്കാരിന്റെ കാലത്ത് എണ്ണം 151 ആയി.
എന്നാൽ, കേസെടുക്കുന്നതിലെ വീര്യമൊന്നും കേസ് തെളിയിക്കുന്നതിലില്ല. ഒന്ന്, രണ്ട് എൻഡിഎ സർക്കാരുകളുടെ 2014–-24 കാലത്ത് തെളിയിക്കപ്പെട്ടത് ഓരോ കേസുകൾ.
പ്രതിപക്ഷ ശബ്‌ദങ്ങളെ അടിച്ചമർത്താൻ സർക്കാർ സംവിധാനങ്ങളെയും കേന്ദ്ര ഏജൻസികളെയും ഉപയോഗിക്കുന്നത് ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ നിലപാടിന്റെ തെളിവാണിതെന്നു പ്രതിപക്ഷം ആരോപിക്കുന്നു.
ഇതിൻ്റെ ചുവടു പിടിച്ചാണ് ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുന്ന ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കുന്നതെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.