സാമൂഹിക സേവനം എന്ന നിലയിൽ സി. സദാനന്ദനെ നോമിനേറ്റ് ചെയ്യാനാകില്ല. സി. സദാനന്ദന്റെ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

കല, സാഹിത്യം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളിൽ നിന്ന് രാജ്യത്തിന് സംഭാവന നൽകിയ 12 പേരെയാണ് സാധാരണ നോമിനേറ്റ് ചെയ്യാറുള്ളത്. 

New Update
photos(19)

ന്യൂഡൽഹി: ബിജെപിയുടെ രാജ്യസഭാംഗമായി നോമിനേഷൻ ചെയ്യപ്പെട്ട ആർഎസ്എസ് പ്രവർത്തകനായ സി. സദാനന്ദന്റെ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. 

Advertisment

ഡൽഹി ഹൈക്കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സാമൂഹിക സേവനം എന്ന നിലയിൽ സി. സദാനന്ദനെ നോമിനേറ്റ് ചെയ്യാനാകില്ലെന്ന് ഹർജിയിൽ വാദിക്കുന്നു. അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് ഹരജി നൽകിയത്.


കല, സാഹിത്യം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളിൽ നിന്ന് രാജ്യത്തിന് സംഭാവന നൽകിയ 12 പേരെയാണ് സാധാരണ നോമിനേറ്റ് ചെയ്യാറുള്ളത്. 


എന്നാൽ ഏത് മേഖലയിലാണ് സദാനന്ദൻ രാജ്യത്തിന് സംഭാവന അർപ്പിച്ചത് എന്നതിനെ കുറിച്ച് രാജ്യത്തിന് അറിയാത്ത സാഹചര്യത്തിലാണ് നോമിനേഷൻ വിവാദമാകുന്നത്. ഇതുതന്നെയാണ് ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിലും ചൂണ്ടികാണിച്ചിരിക്കുന്നത്.

Advertisment